കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച 6 കുഴല്‍ പദ്ധതിയുടെ ഭാഗമായി തോടനാല്‍ കപ്പലിക്കുന്ന് ഭാഗത്ത് നിര്‍മ്മിച്ച കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. കുടിവെള്ള പദ്ധതികളില്‍ നിന്നും വെള്ളം എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടുകൊണ്ടിരുന്ന കുടുംബങ്ങള്‍ക്കാണ് പുതിയ കുഴല്‍കിണര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
കുഴല്‍കിണര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സാജി വളവനാല്‍, ഡാലിയ ജോണി, അഖില്‍ രാജു, സജി തകിടിപ്പുറം, ജോഷി പുളിക്കല്‍, റെജി മറ്റത്തില്‍, പീറ്റര്‍ ചേരവേലില്‍, റോയി പുളിക്കല്‍, സുനില്‍ ചേരവേലില്‍, രാജേഷ് പുളിക്കകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34

.jpg)


0 Comments