സി. ബി. എസ്. ഇ. തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.


സി. ബി. എസ്. ഇ. തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഫൈസ് അബ്ദുൽ ജലാലിനാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നിലവിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് ഫൈസ്. 


ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് മത്സരം നടന്നത്. എതിർ മത്സരാർഥി മത്സരച്ചട്ടങ്ങൾ പാലിക്കാതെ മർദിച്ചെന്നാണ് ഫൈസിന്റെ കുടുംബത്തിന്റെ ആരോപണം. റഫറി കൃത്യമായി ഇടപെട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. മത്സരത്തിനിടെ ഫൈസിന്റെ സ്വകാര്യ ഭാഗത്ത് ആദ്യം മർദനമേറ്റു. 




തുടർന്ന് റിങ്ങിന് പുറത്തേക്ക് നീങ്ങിയ ഫൈസിനെ എതിർ മത്സരാർഥി കിക്ക് ചെയ്ത് വീഴ്ത്തുകയായിരുന്നു. റിങ്ങിന് പുറത്തേക്ക് പോയാൽ മത്സരം തുടരാൻ കഴിയില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പുറത്തേക്ക് പോയ ഫൈസിന്റെ തലയ്ക്ക് കിക്ക് ചെയ്യുകയായിരുന്നു. 


 തുടർന്ന് ഫൈസ് ബോധരഹിതനായി വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയും ശസ്ത്രക്രിയയും നടത്തിയതിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ഫൈസിനെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


 സംഭവത്തിൽ ഫൈസിന്റെ കുടുംബം CBSE ചെയർമാന് പരാതി നൽകി. മത്സരത്തിനിടെ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments