ആറ് മാസമായിട്ടും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി വിളിച്ച് ചേർത്തില്ല....പ്രതിപക്ഷ കൗൺസിലർമാർ പലാ നഗരസഭയ്ക്ക് മുൻപൽധർണ്ണ നടത്തി.


ആറ് മാസമായിട്ടും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി വിളിച്ച് ചേർത്തില്ല....പ്രതിപക്ഷ കൗൺസിലർമാർ പലാ നഗരസഭയ്ക്ക് മുൻപൽധർണ്ണ നടത്തി.   

ആയിരകണക്കിന് രോഗികൾ എത്തുന്ന പാലാ ജനറൽ ആശ്രുപത്രി, ഹോമിയോ ആശുപത്രി ,ആയുർവേദാശ്രുപത്രി, വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മി റ്റി വിളിച്ച് ചേർക്കേണ്ട ചെയർപേഴ്സൻ അതിന് തയ്യാറാകാത്തിനാൽ ആശ്രുപതിയുടെ ദൈനദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കയാന്നും അശ്രുപത്രിയുടെ പല പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണന്നും യോഗം ഉദ്ഘാടനം ചെയ്ത Adv ബെറ്റി ഷാജു പറഞ്ഞു. സുപ്രണ്ടുമാരും ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സൺ അതിന് തയ്യാറായില്ല. ഭരണപക്ഷത്തെ പ്രശ്നങ്ങൾക്ക് പാവപ്പെട്ട രോഗികൾ എന്ത് പിഴച്ചു.കൗൺസിലിൽ പലപ്രാവശ്യം ഈ വിഷയം അവതരിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൗൺസിലിൽ  ഒരാൾ പോലും എതിർക്കാതെ ഏകകണ്ഠ തീരുമാനപ്രകാരം 3 പൊതുപ്രവർത്തകരെ മാനേജ്മെൻ്റ് കമ്മറ്റിയിൽ നിയമിക്കാം .കൗൺസിലിൽ അവതരിപ്പിച്ച വിവിധ ഹോസ്പിറ്റലിലെ 15 ഓളം പൊതുപ്രവർത്തകരുടെ ലിസ്റ്റിൽ 12 കൗൺസിലർമാർ ഉള്ള ഞങ്ങളുടെ അഭിപ്രായപ്രകാരം ഒരാള എങ്കിലും നിയമിക്കുന്നതിന് പകരം സ്വന്തം ഇഷ്ടക്കാരെ മാത്രം കമ്മിറ്റിയിൽ തിരുകി കയറ്റി . ഇതിനെതിരെ പ്രതിപക്ഷത്തെ മുഴുവൻ പേരും വിയോജന കുറിപ്പ് നൽകി.നിയമപ്രകാരം രാഷ്ട്രിയ പാർട്ടി പ്രതിനിധികളായി മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നവർക്ക് മാത്രമെ മാനേജ്മെൻ്റ് കമ്മറ്റിയാൽ പങ്കെടുക്കാൻ സാധിക്കുകയുള്ളുവെന്നും കൗൺസിലിൽ വിയോജനം രേഖപ്പെടുത്തിയാൽ അവരും പുറത്ത് പോകും. പക്ഷെ ഞങ്ങൾ അതിനെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല. കേരളാ കോൺഗ്രസ് എം ന് എം.ൽ എ മാരില്ലയെന്ന് പറഞ്ഞ് പ്രതിനിധിയെ അംഗീകരിച്ചില്ല.എന്നാൽ നിയമപ്രകാരം അംഗീകൃത രാഷ്ട്രിയ പാർട്ടികളുടെ തദ്ദേശ ഭരണത്തിൽ കൗൺസിലർ മാർ ഉള്ളവർക്ക് പ്രതിനിധിയെ വയ്ക്കാം - അതു കൊണ്ട് 10 അംഗങ്ങൾ ഉള്ളതുകൊണ്ടും അംഗീകൃത രാ ഷ്ട്രിയ പാർട്ടിയായതുകൊണ്ടും കേരളാ കോൺഗ്രസ് എം നിയമപരമായി തന്നെ മാനേജ്മെൻ്റ് കമ്മറ്റിയിൽ ആരുടെയും ഔദാര്യം ഇല്ലാതെ തന്നെ കയറും. സർക്കാർ മാനദണ്ഡപ്രകാരം ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, വാർഡ് കൗൺസിലർ, PWD, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ നിലവിൽ ഈ കമ്മറ്റിൽ ഉണ്ട്.ഇവരെ വച്ച്  കമ്മറ്റി കൂടാം.രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരെ അവർ അറിയിക്കുന്നതന സരിച്ച് നിയമിച്ചാലും മതി എന്നാണ് നിയമം. ഇത്രയും കാത്തിരുന്നിട്ടും കൂടാത്തതു കൊണ്ടാണ്  ചെയർപേഴ്സൻ്റെ മനസ്സ് മാറ്റത്തിനായി മുനിസിപ്പാലിറ്റിയുടെ മുന്നിൽ ധർണ്ണ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു .ധർണ്ണയിൽ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ കൗൺസിലർമാരായ  ഷാജു വി. തുരുത്തൻ, അഡ്വ ബെറ്റി ഷാജു, ജോർജുകുട്ടി ചെറുവള്ളി, റോയി ഫ്രാൻസിസ്, ജോസിൻ ബിനോ , ലീനാ സണ്ണി പുരയിടം, ബിജി ജോ ജോ കുടക്കച്ചിറ ,ടോമിൻ വട്ടമല ,ജിജി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments