സ്‌നേഹദീപം സ്‌നേഹത്തണലൊരുക്കുന്ന അനുകരണീയ മാതൃക: ബിന്ദു സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി ഭവനരഹിതരായ അര്‍ഹതപ്പെട്ടവര്‍ക്ക് സ്‌നേഹത്തണലൊരുക്കുന്ന അനുകരണീയ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.
ഭവനരഹിതരായ അര്‍ഹതപ്പെട്ടവര്‍ക്ക് മനോഹരമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹദീപം നമ്മുടെ സമൂഹത്തിലെ നന്മയുടെ രൂപമാണെന്ന് ബിന്ദു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 62-ാം സ്‌നേഹഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം തലപ്പലം പഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
മീനച്ചില്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം സ്‌നേഹവീടാണിത്. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂര്‍ ആണ് ഈ വീട് നിര്‍മ്മിക്കുന്നതിനുള്ള 4 ലക്ഷം രൂപ സ്‌നേഹദീപം മീനച്ചിലിന് നല്‍കിയത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ശ്രീകല ആര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ പ്രേംജി, ജോഷി ജോഷ്വാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് കുന്നുംപുറം, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിബിന്‍ സെബാസ്റ്റ്യന്‍,
സ്‌നേഹദീപം മീനച്ചില്‍ ഭാരവാഹികളായ ഷിബു പൂവേലില്‍, ബെന്നി ഗണപതിപ്ലാക്കല്‍, ശശി നെല്ലാല, സന്തോഷ് കാപ്പന്‍, എം. ജോസഫ് മുത്തുമല, ഷാജി വെള്ളാപ്പാട്ട്, റ്റോമി മാമ്പക്കുളം, കുഞ്ഞുമോന്‍ ചേലാമറ്റം എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34






0 Comments