ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) കേരള ഘടകം പുതിയ മേഖലാ പ്രഭാരിമാരെയും മേഖലാ സംഘടനാ സെക്രട്ടറിമാരെയും നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി.
കാസർഗോഡ് – കണ്ണൂർ – വയനാട് മേഖലയുടെ പ്രഭാരിയായി അഡ്വ. വി.കെ. സജീവനേയും(സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ), സംഘടനാ സെക്രട്ടറിയായി എ.വി. ഷിജുവിനെയും നിയമിച്ചു.
കോഴിക്കോട് – മലപ്പുറം മേഖലയിൽ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും കെ.പി. സുരേഷ് സംഘടനാ സെക്രട്ടറിയായും പ്രവർത്തിക്കും.
തൃശൂർ – പാലക്കാട് മേഖലയുടെ ചുമതല അഡ്വ. കെ.കെ. അനീഷ് കുമാറിനും (സംസ്ഥാന വൈസ് പ്രസിഡന്റ്) സംഘടനാ സെക്രട്ടറിയുടെ ചുമതല കെ.വി. സുരേഷ് ബാബുവിനും നൽകി.
എറണാകുളം – കോട്ടയം – ഇടുക്കി മേഖലയിൽ അഡ്വ. ഷോൺ ജോർജ്ജ് (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും,അജിഘോഷ് സംഘടനാ സെക്രട്ടറിയായും നിയമിതരായി.
ആലപ്പുഴ – പത്തനംതിട്ട മേഖലയുടെ പ്രഭാരിയായി അനൂപ് ആന്റണി ജോസഫും (സംസ്ഥാന ജനറൽ സെക്രട്ടറി) സംഘടനാ സെക്രട്ടറിയായി ജി. കാശിനാഥും ചുമതലയേൽക്കും.
തിരുവനന്തപുരം – കൊല്ലം മേഖലയുടെ മേഖലാ പ്രഭാരിയായി കെ. സോമനെ (സംസ്ഥാന വൈസ് പ്രസിഡന്റ്) നിയമിച്ചിട്ടുണ്ട്. ജി കാശിനാഥാണ് മേഖല സംഘടന സെക്രട്ടറി.
70 12 23 03 34





0 Comments