മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി ഏകപക്ഷീയം - മന്ത്രി മോൻസ് ജോസഫ് .


മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ  ഒഴിവാക്കിയ നടപടി  ഏകപക്ഷീയം - മന്ത്രി മോൻസ് ജോസഫ് .

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയായ ടി.കെ ശിവരാജനെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനമെന്ന് ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്.

കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അകാരണമായാണ് ശിവരാജനെ മാറ്റിയത് കേരളവുമായി ആലോചിച്ചിട്ടല്ല. ഇതിനാൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായുനടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്ത് വന്നെന്നും, ഇത് അംഗീകരിക്കിയെന്നും അറിയിച്ച്  വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

 ടി.കെ.ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളത്തിന്റെ പ്രതിനിധിക്ക് പകരം യുപിക്കാരനെയാണെന്നും അദ്ദേഹം പറഞ്ഞു.


സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേരള ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മോൻസ് ജോസഫ് പറ‍ഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് നിലപാടെന്നും തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments