ഗായിക കൂടിയായ അധ്യാപിക സ്മിതാ ദാസിനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓടക്കുഴൽ സമ്മാനിച്ച് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംഗീത ദിനം ആചരിച്ചു.
പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ സ്മിതാ ദാസ്,അനീഷ് വി, വിദ്യാർത്ഥി ഗായത്രി കിരൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ചടങ്ങിൽ ഗായിക കൂടിയായ സ്മിതാ ദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഓടക്കുഴൽ സമ്മാനിക്കുകയും ചെയ്തു.
സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്സ്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പിജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി. ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.
70 12 23 03 34

.jpg)


0 Comments