ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) വിളിച്ചുകൂട്ടുന്നതിനായി നിർദേശം നൽകിയിട്ടും ഹോസ്പിറ്റൽ കമ്മിറ്റി വിളിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭയുടെ മുന്നിൽ ധർണ നടത്തുന്നത് അപഹാസ്യമാണെന്ന് പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി കൗൺസിൽ തീരുമാനം എടുക്കുന്നതിൽ ഉണ്ടായ താമസം സാങ്കേതികപരമായ കാരണങ്ങളാൽ മാത്രമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾ അവരുടെ നോമിനികളെ ഔദ്യോഗികമായി നിർദേശിക്കുന്നതിൽ ഉണ്ടായ താമസവും ഇതിന് കാരണമായി.
നിബന്ധനകൾക്ക് വിധേയമായി നിയമപരമായി കൗൺസിൽ തീരുമാനം എടുത്ത സാഹചര്യത്തിൽ എല്ലാ തടസങ്ങളും നീക്കിയാണ് ഇന്ന് HMC കൂടുന്നതിനായി ഹോസ്പിറ്റൽ സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുള്ളത്.
അർഹതയില്ലാത്തവരെ മാനദണ്ഡങ്ങൾ ലംഘിച്ച് HMC-യിൽ തിരികി കേറ്റുവാൻ സാധിക്കാതെ വന്നതിലുള്ള മോഹഭംഗം മാത്രമാണ് ഇന്നത്തെ ധർണയ്ക്ക് പിന്നിലുള്ളത്.
കൂടാതെ, HMC രൂപീകരണത്തിൽ താമസം ഉണ്ടായത് മൂലം ആശുപത്രിയിലെ ഒരു പ്രവർത്തനവും ഇന്നുവരെ തടസപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ ഈ സമരാഭാസത്തെ തള്ളിക്കളയുന്നതായും ചെയർപേഴ്സൺ പ്രസ്താവനയിൽ അറിയിച്ചു.
70 12 23 03 34
.jpg)


0 Comments