വിക്ടർ ജോർജ് അനുസ്മരണവും , പ്രശസ്ത ഫോട്ടോഗ്രാഫർ രമേഷ് കിടങ്ങൂരിനെ ആദരിക്കലും നടത്തി .
കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം റേഞ്ചർറോവർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിക്ടർ ജോർജ്ജ് അനുസ്മരണ ദിനം ആചരിച്ചു.
മലയാള മനോരമയിലെ പ്രസ് ഫോട്ടോഗ്രാഫറായിരിക്കെ 2001 ജൂലൈ 9ന് തൊടുപുഴയ്ക്ക് അടുത്തുണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായ അപകടത്തിൽ അകാലത്തിൽ അന്തരിച്ച വിക്ടർ ജോർജ്ജിനെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ അനുസ്മരിച്ചു .
അതോടൊപ്പം പ്രശസ്ത ഫോട്ടോഗ്രാഫർ , വിദേശ ടൂറിസ്റ്റ് ഗൈഡ് , പരിസ്ഥിതി - സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന രമേഷ് കിടങ്ങൂരിനെ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.പി. ചടങ്ങിൽ ആദരിച്ചു.
കുട്ടികൾ പ്രത്യേകമായി സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ ആശംസാ കാർഡും രമേഷ് കിടങ്ങൂരിന് സമ്മാനിച്ചു . പി.ടി.എ വൈസ് പ്രസിഡന്റ് വിനു.വി. എം. അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപിക ബിന്ദു ജി നായർ ആശംസകൾ അറിയിച്ചു.
യോഗത്തിൽ മാതൃസമിതി പ്രസിഡണ്ടും രമേഷ് കിടങ്ങൂരിന്റെ ഭാര്യയുമായ ഇന്ദു രമേഷ് പങ്കെടുത്തു. രണ്ടായിരത്തിൽ തേക്കടിയിൽ നിന്നും പ്രസിദ്ധീകരിച്ച പെരിയാർ ചിത്രങ്ങളുടെ ബുക്കിൽ വിക്ടർ ജോർജ്ജിന്റെ ചിത്രങ്ങളോടൊപ്പം രമേഷ് കിടങ്ങൂരിന്റെ ചിത്രവും പേരും അതോടൊപ്പം അച്ചടിച്ചു വന്നിരുന്നത് ഏറെ അഭിമാനത്തോടെ അനുസ്മരിച്ചു.
2001ൽ ഇറങ്ങിയ ഫോട്ടോവൈഡ് മാഗസിൻ പ്രസിദ്ധീകരിച്ച വിക്ടർ ജോർജ് സ്മൃതി രമേഷ് കിടങ്ങൂരിന്റെ ശേഖരണത്തിൽ ഉള്ളത് കുട്ടികൾക്കൊപ്പം പങ്കുവെച്ചത് എല്ലാവർക്കും പുതിയൊരു അനുഭവമായി.
70 12 23 03 34


.jpg)



0 Comments