വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

വിവിധ അപകടങ്ങളിൽ പരുക്കേറ്റ   6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

വാഗമണ്ണിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ  ഗോപിനാഥ് ( 48 ) സെന്തിൽ നാഥ് ( 48 ) നിശാന്ത് (25 ) എന്നിവർക്ക് പരുക്കേറ്റു. 


4 മണിയോടെയാണ് അപകടം.  ഇടുക്കി വെള്ളയാംകുടി ഭാഗത്ത് വച്ച്   വഴിയിൽ കൂടി നടന്നു പോയപ്പോൾ കാർ ഇടിച്ചു കൂട്ടിയിടിച്ചു   മുളകരമേട്  സ്വദേശി  കെ.ടി. ബിജുവിന് (52 )  പരുക്കേറ്റു. ഉച്ച യോടെയായിരുന്നു അപകടം.


 പള്ളിക്കത്തോട്  ഭാ​ഗത്ത് വച്ചു  സ്‌കൂട്ടർ  നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി രോഹിണിക്ക് ( 38 )പരുക്കേറ്റു. വൈകിട്ടായിരുന്നു അപകടം . ചെമ്മലമറ്റം ഭാഗത്ത് വച്ച്  രാവിലെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പിണ്ണാക്കനാട് സ്വദേശി  ജോഷി സെബാസ്റ്റ്യന് ( 59 )   പരുക്കേറ്റു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments