യുവജനതയുടെ ആയിരക്കണക്കിന് അവകാശപോരാട്ടങ്ങളുടെ സ്‌മരണകളുമായി ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി.
സ. പുഷ്‌പൻ നഗറിൽ (പാലാ നഗരസഭാ ടൗൺ ഹാൾ) ജില്ലാ പ്രസിഡന്റ് ബി മഹേഷ്‌ചന്ദ്രൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്‌തു.
ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ചിന്ത ജെറോം, ജെയ്‌ക്ക് സി തോമസ്, ആർ രാഹുൽ, എം ഷാജർ, ഷിജുഖാൻ, ആർ ശ്യാമ, സംസ്ഥാന കമ്മിറ്റിയംഗം സതീഷ് വർക്കി, മുൻ ജില്ലാ സെക്രട്ടറി സജേഷ് ശശി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് സ്വാഗതം പറഞ്ഞു.
ആർ രോഹിത് രക്തസാക്ഷി പ്രമേയവും ഷാമില ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനത്തെ കൂടുതൽ മെച്ചമാക്കാനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു. പൊതുരാഷ്‌ട്രീയ വിഷയങ്ങളുമായി സമഗ്രമായിരുന്നു ചർച്ച.
വൈകിട്ട് ചേർന്ന സാംസ്‌കാരിക സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ബി മഹേഷ്‌ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി വർഷ എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്‌ച ചർച്ച തുടരും. ശനിയാഴ്‌ച യുവജനറാലിയോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും.
ബി മഹേഷ്‌ചന്ദ്രൻ, അർച്ചന സദാശിവൻ, ജസ്‌റ്റിൻ ജോസഫ്, ബി ആർ അൻഷാദ് എന്നിവരാണ് സമ്മേളനത്തിന്റെ പ്രസീഡിയം.
വിവിധ സബ്‌കമ്മിറ്റി കൺവീനർമാർ: ക്രഡൻഷ്യൽ – ബി ഗൗതം, മിനുട്‌സ് – റിജേഷ് കെ ബാബു, പ്രമേയം – അനീഷ് അന്ത്രയോസ്, രജിസ്‌ട്രേഷൻ – മിഥുൻ ബാബു.
70 12 23 03 34



.jpg)


0 Comments