വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് നല്ല സൗന്ദര്യവും ലുക്കും ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി നടി സ്വാസിക. ലുക്കിലൊന്നും കാര്യമില്ല, മനസിനാണ് പ്രാധാന്യം എന്ന് പലരും പറയാറുണ്ടെങ്കിലും തന്നെ സംബന്ധിച്ച് ലുക്കും പ്രധാനമായിരുന്നുവെന്ന് താരം തുറന്നുപറയുന്നു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സ്വാസിക തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും മുൻകാല പ്രണയത്തെക്കുറിച്ചും മനസുതുറന്നത്.
തനിക്കുവരാൻ പോകുന്ന പങ്കാളിക്ക് നല്ല ഭംഗി വേണമെന്നത് തന്റെ വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്ന് സ്വാസിക പറയുന്നു. മറ്റുള്ളവർക്ക് ഇത് ഒരുപക്ഷേ തെറ്റായി തോന്നാമെങ്കിലും സ്വപ്നം കാണുന്നതിന് ആർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലല്ലോ എന്നും താരം ചോദിക്കുന്നു. താനൊരു ശിവഭക്തയാണെന്നും "ഓം നമശിവായ' സീരിയലിലെയൊക്കെ പോലെ ലുക്കുള്ള ഒരാൾ ഭർത്താവായി വരണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും സ്വാസിക കൂട്ടിച്ചേർത്തു. ബാഹ്യസൗന്ദര്യത്തിന് പുറമെ പങ്കാളിക്ക് ഉണ്ടായിരിക്കേണ്ട മറ്റ് ഗുണങ്ങളെക്കുറിച്ചും താരം വ്യക്തമാക്കി.
ലിംഗഭേദമന്യേ മനുഷ്യരെ ബഹുമാനിക്കുന്ന, വികാരങ്ങൾക്ക് വില നൽകുന്ന ഒരാളായിരിക്കണം പങ്കാളി എന്നതു നിർബന്ധമായിരുന്നു. തന്നെ നോക്കുന്നതുപോലെ തന്നെ തന്റെ അച്ഛനെയും അമ്മയെയും നോക്കുന്ന ആളായിരിക്കണം ഭർത്താവെന്ന ആഗ്രഹവും തനിക്കുണ്ടായിരുന്നുവെന്ന് സ്വാസിക പറയുന്നു. തന്റെ മുൻകാല റിലേഷൻഷിപ്പിനെക്കുറിച്ചും അഭിമുഖത്തിൽ സ്വാസിക വെളിപ്പെടുത്തി.
തനിക്ക് മുൻപ് ഒരു പ്രണയമുണ്ടായിരുന്നുവെന്നും അത് തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നില്ലെന്നും താരം പറയുന്നു. അദ്ദേഹം നല്ല സൗന്ദര്യമുള്ളയാളും മറ്റുള്ളവരെ ബഹുമാനിക്കുന്ന ആളുമായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ചില കുടുംബ-സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് പ്രണയവും കുടുംബവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരികയും, മാനസികമായി തളർന്ന അദ്ദേഹം തന്നിൽ നിന്ന് അകന്നുപോവുകയുമായിരുന്നുവെന്നും സ്വാസിക വെളിപ്പെടുത്തി.
70 12 23 03 34

.jpg)


0 Comments