പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാം.... ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് 14ന് തുടക്കമാകും.



  ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് 14ന് തുടക്കമാകും.

പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാന്‍ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ വിധത്തില്‍ പൊഫ്രഷണലിസത്തിലൂടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി പൊലിസിന്റെ പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും പടിപടിയായി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിഷ്കരണം കൊണ്ടുള്ള ആത്യന്തിക ലക്ഷ്യം. 


പൗരന്റെ അന്തസിനെ പൂര്‍ണ്ണമായും മാനിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന വലിയ ചുവടു വയ്പാണിത്. പൊലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനും പൊതുജനസൗഹൃദാന്തരീക്ഷം നിലനിര്‍ത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. അതോടൊപ്പം തന്നെ പൊലീസിന്റെ നേട്ടങ്ങളെ പിറകോട്ടടിക്കുന്ന വിധത്തിലുള്ള മൂന്നാം മുറ പൊലുള്ള അപരിഷ്കൃത- നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി ആധുനിക ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാക്കി നമ്മുടെ പൊലീസ് സ്റ്റേഷനുകളെ മാറ്റാനും ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നു.


 ഉന്നതമായ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ പരിശീലനമടക്കമുള്ള കര്‍മ്മ പരിപാടികള്‍ക്ക് പൊലീസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.


 പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്‌ക്, വനിത ഹെൽപ്പ്‌ ഡെസ്‌ക്‌, കുട്ടികളുടെ ഹെൽപ്പ്‌ ഡെസ്‌ക്‌, സീനിയർ സിറ്റിസൺ ഹെൽപ്പ്‌ ഡെസ്‌ക്‌, ട്രാൻസ്‌ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്‌, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ്‌ ഡെസ്‌ക്‌, സൈബർ ക്രൈം ഹെൽപ്പ്‌ ഡെസ്‌ക്‌, നിയമസഹായ ഹെൽപ്പ്‌ ഡെസ്‌ക്‌, വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്‌.ഐ.ആർ പകർപ്പ്‌ തുടങ്ങി വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ മൈ പൊലീസ്‌ സ്‌റ്റേഷനിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 


ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്‌ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments