റവന്യൂ ഡിവിഷണൽ ഓഫിസ് സ്റ്റാഫ് കൗൺസിൽ ഓണാഘോഷം പൂവിളി 2026
റവന്യൂ ഡിവിഷണൽ ഓഫിസ് പാലാ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘പൂവിളി 2026’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മാണി സി. കാപ്പൻ എം.എൽ.എ ഓണസന്ദേശം നൽകി ആഘോഷം ഉദ്ഘാടനം ചെയ്തു.
ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, തഹസിൽദാർ സജിമോൻ മാത്യു എന്നിവർ ഓണാശംസകൾ നേർന്നു. ഉദ്യോഗസ്ഥർ അവതരിപ്പിച്ച തിരുവാതിരകളിയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പുലികളിയും വേട്ടക്കാരനും മാവേലിയും ഉൾപ്പെടെയുള്ള പരിപാടികൾ കൗതുകമായി. ആർപ്പുവിളികളോടെയും ആഘോഷത്തിമിർപ്പോടെയും ജീവനക്കാർ വർണാഭമായി ഓണം ആഘോഷിച്ചു.
70 12 23 03 34




0 Comments