ജനപ്രിയം, സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു....ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റത്തിനിടെ വലിയ ആശ്വാസമായി സപ്ലൈകോ ഫെയറുകള്‍

  

ജനപ്രിയം, സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു. പലയിടങ്ങളിലും അതിവേഗമാണ് സാധനങ്ങള്‍ വിറ്റുതീരുന്നത്. ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റത്തിനിടെ വലിയ ആശ്വാസമായി മാറുകയാണ് സപ്ലൈകോ ഫെയറുകള്‍.  വരും ദിവസങ്ങളിലും വിപണിയില്‍ തടസമില്ലാതെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ജനത്തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. 


ഓണസദ്യയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വലിയ വിലയ്ക്കു പുറത്തു നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ടിവരുന്ന ഇക്കാലത്ത് സപ്ലൈകോയുടെ സാന്നിധ്യം ശ്രദ്ധേയമായ നേട്ടമാകുന്നു. പൊതുജനങ്ങള്‍ സബ്സിഡി സാധനങ്ങള്‍ക്കൊപ്പം മറ്റ് നിത്യോപയോഗ വസ്തുക്കള്‍ വാങ്ങാനും സപ്ലൈകോയെ വന്‍തോതില്‍ ആശ്രയിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ ജില്ലകളിലായി ഒരുക്കിയ പ്രത്യേക ഓണച്ചന്തകളിലും വില്‍പ്പന തകൃതിയിണ്. 


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളില്‍ കോഴിക്കോട് ബീച്ചിലെ മേളയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് രേഖപ്പെടുത്തിയത്.


 ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വിപണി ഇടപെടല്‍ ശക്തമാക്കിയതും കൃത്യമായ സ്റ്റോക്ക് ഉറപ്പാക്കിയതും നേട്ടമായി. സബ്സിഡി ഉല്‍പന്നങ്ങള്‍ക്ക് പുറമെ വിവിധ ബ്രാന്‍ഡഡ്, നോണ്‍-സബ്സിഡി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകുന്നുണ്ട്. ഓഗസ്റ്റ് 26-നാണ് തിരുവോണം.

 അവശേഷിക്കുന്ന ദിവസങ്ങളില്‍ സപ്ലൈകോ കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണവും വില്‍പനയും ഇനിയും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഓണച്ചെലവുകള്‍ക്കിടയില്‍ വലിയൊരു സാമ്പത്തിക ആശ്വാസമാണ് ഈ വിലക്കുറവിലൂടെ ലഭിക്കുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments