ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്കേറ്റു



എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. 

മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.


തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനി ടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയത്തേക്ക് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments