അത്തപ്പൂക്കള -പുഞ്ചിരി മത്സരം....28 ന് പാലായിൽ


അത്തപ്പൂക്കള -പുഞ്ചിരി മത്സരം....28 ന് പാലായിൽ

വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേത്യത്വത്തിൽ അത്തപ്പൂക്കള മത്സരവും പുഞ്ചിരി മത്സരവും 28 വെള്ളിയാഴ്‌ച പാലാടൗൺഹാളിൽ നടക്കും. 

അത്തപ്പൂക്കളമത്സരം 10 മണിക്ക് മുൻസിപ്പൾ ടൗൺഹാളിൽ ചെയർപേഴ്‌സൺ മായാ രാഹുൽ നിർവ്വഹിക്കും. 


ഉച്ചകഴിഞ്ഞ് 4 മണിക്ക് പുഞ്ചിരി മത്സരം നടക്കും. തുടർന്ന് പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഓണസന്ദേശവും സമ്മാനദാനവും അഡ്വ. ഷോൺ ജോർജ്ജ് നിർവ്വഹിക്കും. 
ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കന്മാരെ ആദരിക്കും. വി.എം.അബ്‌ദുള്ള ഖാൻ, ബെന്നി മൈലാടൂർ, മോനി ആതുകുഴി എന്നിവർ പ്രസംഗിക്കും. 


അത്തപ്പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം 10,001 രൂപയും, രണ്ടാംസമ്മാനത്തിന് 7,501 രൂപയും മൂന്നാം സമ്മാനം 5001 രൂപയും എ ഗ്രേഡ് ലഭിക്കുന്നവർക്ക് 1001 രൂപാ വീതവും സോമതീരം ആയുർവ്വേദ വില്ലേജിനു വേണ്ടി ബേബി മാത്യു സോമതീരം നൽകും.


 7 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പുഞ്ചിരിമത്സര വിജയികൾക്ക് എസ്.ഡബ്ലിയു എ ഡയമൺസിനു വേണ്ടി ഫെലിക്സ് ജോണി നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും നെച്ചൂർ കൺസ്ട്രക്ഷൻസ് മണീട് പ്രോത്സാഹന സമ്മാനം നൽകും. മത്സര രജി സ്ട്രേഷൻ ആരംഭിച്ചതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത ഉണ്ണി കളപ്പുറം, അബി ജിത്ത് എസ്., ജോർജ്ജ് വലിയപറമ്പിൽ, വിജി ആർ.നായർ എന്നിവർ പ്രസ്ഥാവിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments