എംഎൽഎ ഓഫീസ് പാലായും ടീം മനാസും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു


എംഎൽഎ ഓഫീസ് പാലായും ടീം മനാസും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

 എംഎൽഎ ഓഫീസ് പാലായുടെയും ടീം മനാസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മനാസ് ബിൽഡിങ്ങിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാണി സി. കാപ്പൻ എംഎൽഎ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.


മനാസ് ബിൽഡിങ്ങിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒത്തുചേർന്ന് അത്തപ്പൂക്കളം ഒരുക്കിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും മത്സരങ്ങളും ഗാനസദസും സംഘടിപ്പിച്ചു. കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും നടന്നു.


ചടങ്ങിൽ ഓണസന്ദേശം നൽകിയ മാണി സി. കാപ്പൻ എംഎൽഎ, ഒരു ബിൽഡിങ്ങിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്നത് മാതൃകാപരമാണെന്ന് പറഞ്ഞു. 


ജോലിത്തിരക്കുകൾക്കിടയിലും പരസ്പര സ്നേഹവും സൗഹൃദവും പങ്കുവയ്ക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിലും ഇതേ ഒത്തൊരുമയോടെ ഓണം ആഘോഷിക്കാൻ കഴിയട്ടെയെന്നും എംഎൽഎ ആശംസിച്ചു.


തുടർന്ന് ജീവനക്കാരും അതിഥികളും പങ്കെടുത്ത ഓണസദ്യയും നടന്നു. സ്ഥാപന മേധാവികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ ഓണാഘോഷത്തിൽ പങ്കെടുത്തു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നാണ് മനാസ് ബിൽഡിങ്ങിലെ ഓണാഘോഷം സമാപിച്ചത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments