രോഗീപരിചരണത്തിന്റെ തിരക്കുകൾക്കിടയിലും പാലാ കെ.എം. മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഓണം വേറിട്ട ആഘോഷമായി. ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നതോടെ ആശുപത്രി ഓഡിറ്റോറിയം ഓണത്തിന്റെ നിറവും ആർപ്പുവിളിയും കൊണ്ട് സജീവമായി......
സുനിൽ പാലാ
പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ ജീവനക്കാർ പൂക്കളമൊരുക്കിയും വിവിധ കലാപരിപാടികളിൽ പങ്കെടുത്തും ആഘോഷം വർണാഭമാക്കി.
നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഗാനങ്ങളും നൃത്തങ്ങളും സംഘപരിപാടികളും കൈയടികളോടെയാണ് സഹപ്രവർത്തകർ ഏറ്റെടുത്തത്.
ആശുപത്രിയുടെ നിത്യജീവിതത്തിൽ നിന്ന് വ്യത്യസ്തമായി ജീവനക്കാർക്ക് ഒരുമയും സന്തോഷവും പങ്കിടാൻ ഈ ആഘോഷം വേദിയായി.
വീഡിയോ ഇവിടെ കാണാം 👇👇👇
ആഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കുമായി ഓണസദ്യയും ഒരുക്കിയിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ആശുപത്രി കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സദ്യയുണ്ടത് ആഘോഷത്തിന് കൂടുതൽ മധുരം പകർന്നു.
രോഗികളുടെ സേവനത്തിന് യാതൊരു തടസവും ഉണ്ടാകാതെയാണ് ഓണാഘോഷ പരിപാടികൾ ക്രമീകരിച്ചത് . ജീവനക്കാരുടെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിൽ ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായ അനുഭവമായി മാറി. സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ . ശബരീനാഥ് , സെക്രട്ടറി സിന്ധു കെ.വി. എന്നിവർ നേതൃത്വം നൽകി.
70 12 23 03 34




0 Comments