പാലാ നഗരസഭയിൽ ആട്ടവും പാട്ടുമായി ഓണസദ്യ കഴിച്ച് കൊട്ടി ഘോഷിച്ച് ഓണം ആഘോഷിച്ചവർ നഗരസഭാ വാർഡുകളിലെ ശുചീകരണതൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും മറന്നുവെന്ന ആരോപണവുമായി യു ഡി എഫ് പാലാ നഗരസഭ പാർലമെന്ററി പാർട്ടി...


പാലാ നഗരസഭയിൽ ആട്ടവും പാട്ടുമായി ഓണസദ്യ കഴിച്ച് കൊട്ടി ഘോഷിച്ച് ഓണം ആഘോഷിച്ചവർ നഗരസഭാ വാർഡുകളിലെ ശുചീകരണതൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും മറന്നുവെന്ന  ആരോപണവുമായി യു ഡി എഫ് പാലാ നഗരസഭ പാർലമെന്ററി പാർട്ടി...

മഴക്കാല പൂർവ്വ ശുചീകരണം ഉൾപ്പെടെ 
തൊഴിലുറപ്പിൽ വേല ചെയ്ത ശേഷം ഓണ നാളിൽ കൂലി കിട്ടാതെ പട്ടിണി കിടന്ന് കാത്തിരിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ എന്നാണാക്ഷേപം.


നഗരസഭയിലെ പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് വേതനം നല്കി അവരെ പട്ടിണിക്കിടാതെ  ഓണ മുണ്ണാൻ അവസരം ഉണ്ടാക്കണമെന്ന് യു ഡി എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. ഇതിന് നൽകാൻ ഫണ്ട് ലഭ്യമായിട്ടില്ലായെങ്കിൽ കൗൺസിൽ തീരുമാനമെടുത്ത് തനത് ഫണ്ടിൽ നിന്നും തത്ക്കാലത്തേക്ക് തൊഴിലുറപ്പുകാർക്കുള്ള വേതനം നൽകുകയും ഫണ്ട് ലഭ്യമാവുമ്പോൾ തിരികെ ഓൺ ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യാൻ തയ്യാറാകണം.  ഇതിനായി കൗൺസിൽ വിളിച്ച് ചേർത്താൽ യു ഡി എഫ് പരിപൂർണ്ണമായും സഹകരിക്കുമെന്ന് പാർലമെന്ററി പാർട്ടി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.


നഗരത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ മറന്ന് കൊണ്ട് ആർഭാടമായി സംഘടിപ്പിച്ച ഓണാഘോഷം ഇതിനാൽ തന്നെ അർത്ഥമില്ലാത്തതായി മാറിയെന്നും അവർ കുറ്റപ്പെടുത്തി . ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക്  കത്ത് നല്കുന്നതിനും യോഗം തീരുമാനിച്ചു.. 

യു.ഡി എഫ്  പാർലമെന്ററി പാർട്ടി നേതാവ് സെബാസ്റ്റ്യൻ ജെ പനക്കൽ അധ്യക്ഷത വഹിച്ചു..കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സിജി ടോണി,കെ ഡി പി നേതാവ് പ്രിൻസി സണ്ണി, യു.ഡി എഫ്  കൗൺസിലർമാർ  എന്നിവർ പ്രസംഗിച്ചു..



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments