ആർജിപിആർഎസ് സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; അർജുൻ രാധാകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ




ആർജിപിആർഎസ് സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; അർജുൻ രാധാകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ 

രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടൻ (RGPRS)-ന്റെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ കോൺഗ്രസ് അധ്യക്ഷൻ നിയമിച്ചു. 


ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിൻപ്രകാരം കേരളത്തിന്റെ ആർജിപിആർഎസ് സംസ്ഥാന അധ്യക്ഷനായി അർജുൻ രാധാകൃഷ്ണനെ നിയമിച്ചു. 


മനോജ് സിംഗ് പട്ടേൽ (ഉത്തർപ്രദേശ്), അവിനാഷ് ജഗന്നാഥ് ഉമാർക്കർ (മഹാരാഷ്ട്ര), മാർക്ക രാജേന്ദ്ര പ്രസാദ് യാദവ് (തെലങ്കാന) എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാർ. 


ഈ നിയമനങ്ങൾ അടിയന്തര പ്രാബല്യത്തോടെ നിലവിൽ വന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments