സ്നേഹദീപം രണ്ടുകുടുംബങ്ങള്‍ക്കുകൂടി സ്നേഹത്തണലാകുന്നു രണ്ടു സ്നേഹവീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെയും മറ്റെന്നാളും (ഓഗസ്റ്റ് 19 ബുധന്‍, ഓഗസ്റ്റ് 20 വ്യാഴം)




ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 62,63 സ്നേഹവീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെയും മറ്റെന്നാളുമായി (ഓഗസ്റ്റ് 19 ബുധന്‍, ഓഗസ്റ്റ് 20 വ്യാഴം) നടത്തപ്പെടുകയാണ്. 

സ്നേഹദീപം മീനച്ചിലിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടും മൂന്നും സ്നേഹവീടുകളാണിത്. 62-ാം സ്നേഹവീടിന്റെ നിര്‍മ്മാണം മീനച്ചില്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത് തലപ്പലം പഞ്ചായത്തിലെ മേലമ്പാറയിലും 63-ാം സ്നേഹവീട് മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയിലുമാണ്. 62-ാം സ്നേഹവീട് നിര്‍മ്മിക്കുന്നതിനുള്ള 4 ലക്ഷം രൂപ സ്നേഹദീപത്തിന് നല്‍കിയത് കിടങ്ങൂര്‍ സ്വദേശിയായ അമേരിക്കന്‍ മലയാളി സൈമണ്‍ (സോമന്‍) കോട്ടൂര്‍ ആണ്. 63-ാം സ്നേഹവീട് മീനച്ചില്‍ സ്നേഹദീപത്തിലെ സുമനസ്സുകള്‍ സംഭാവന നല്‍കിയ തുക ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. 
62-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നാളെ (ഓഗസ്റ്റ് 19) രാവിലെ 10 ന് തലപ്പലം പഞ്ചായത്തിലെ മേലമ്പാറയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ കോട്ടയം നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീകല ആര്‍., ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 

63-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം വ്യാഴാഴ്ച രാവിലെ 10 ന് മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ പ്രൊഫ. റോണി കെ. ബേബി എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിക്കും. 
സ്നേഹദീപം ഭവനപദ്ധതിയില്‍ 65 വീടുകളുടെ നിര്‍മ്മാണം ആണ് നാളിതുവരെ ഏറ്റെടുത്തത്. 64 ഉം 65 ഉം സ്നേഹവീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍ സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ മേവടയില്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ആദ്യവാരം ഈ രണ്ട് വീടുകളുടെയും താക്കോല്‍ സമര്‍പ്പണം നടത്തപ്പെടുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments