മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി


മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി 

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.

കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ ഗാനം മാത്രം. പതാക ഉയര്‍ത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു.


വിവിധ സേനാ വിഭാഗങ്ങളും എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, സറ്റുഡന്റ് പോലീസ് തുടങ്ങിയ വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും പതാകയുയര്‍ത്തി.


വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന യു ഡി എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 


ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments