മുത്തോലിയിൽ ഡിവൈഎഫ്ഐ 'യങ് ഇന്ത്യ’ യുവജനറാലി ആവേശമായി





മുത്തോലിയിൽ ഡിവൈഎഫ്ഐ  'യങ് ഇന്ത്യ’ യുവജനറാലി ആവേശമായി

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ മുത്തോലിയിൽ 'യങ് ഇന്ത്യ’ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

പാലാ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പുലിയന്നൂർ ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. മുത്തോലിക്കവലയിൽ ചേർന്ന പൊതുസമ്മേളനം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.


 ബ്ലോക്ക് പ്രസിഡന്റ്  ആതിര സാബു അധ്യക്ഷയായി.
ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ആർ വിഷ്ണു, രഞ്ജിത്ത് സന്തോഷ്, കെ എസ് പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments