പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിൽ ഒരു വിഭാഗം ...... ഇക്കാര്യത്തിൽ കൃത്യമായ വ്യവസ്ഥ വേണമെന്നും, അത് ചെയർ പേഴ്‌സൺ തിരഞ്ഞെടുപ്പിനു മുമ്പ് വേണമെന്നും ആവശ്യം ..... മാതൃസംഘടനയോട് അടുത്ത് വിമത കോൺഗ്രസ്സിലെ ഒരു കൗൺസിലർ ..... കളിമുറുകുന്നു , വിമത കോൺഗ്രസ്സിലും ഭിന്നത രൂക്ഷം
സുനിൽ പാലാ
നഗരസഭയില്‍ പുതിയ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതിനിടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി 17 അംഗ സംയുക്ത കൗണ്‍സിലര്‍മാരില്‍ അഭിപ്രായ ഭിന്നത. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനൊപ്പം വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും ധാരണ വേണമെന്ന് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ ഒരുവിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ക്ക് കൊടുക്കാന്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ ഒരുവിഭാഗം ചേര്‍ന്ന് കത്ത് തയ്യാറാക്കിയെങ്കിലും വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ത്തന്നെ പെട്ട ഒരാള്‍ ഇതില്‍ ഒപ്പിടാന്‍ തയ്യാറായില്ല.
നാലംഗ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ ഒരാള്‍ മാതൃ സംഘടന പറയുന്ന നിര്‍ദ്ദേശം സ്വീകരിക്കുമെന്ന നിലപാടുകൂടി സ്വീകരിച്ചതോടെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ഇതിനിടെ മാതൃസംഘടനയിലേക്ക് തിരികെ പോകാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കൗണ്‍സിലര്‍ തനിക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണമെന്ന ആവശ്യവുമായി സഹകൗണ്‍സിലര്‍മാരെ ഇന്നലെയും ഇന്നുമായി സമീപിച്ചതായും വിവരമുണ്ട്.
ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിനൊപ്പം വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നിര്‍ണായകമാകുമെന്നതിനാല്‍ ഇരുപദവികളെയും സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയശേഷം മാത്രമേ മുന്നോട്ടുപോകാവൂ എന്ന നിലപാടിലാണ് വിമത കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് വിഭാഗവുമായി ആശയവിനിമയം നടത്തിയതായും അറിയുന്നു.
നേരത്തെ ബിജു മാത്യൂസിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള ശക്തമായ നീക്കം വിമത കോണ്‍ഗ്രസ് വിഭാഗത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് വിഭാഗം ശക്തമായി ഉന്നയിച്ചതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പിന്തുണ നല്‍കുന്നതിന് പകരമായി വൈസ് ചെയര്‍മാന്‍ സ്ഥാനം ഉറപ്പാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്ന കാര്യത്തില്‍ വിമത കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായമില്ലെന്നാണ് സൂചന.
വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കൂടി ധാരണ ഉണ്ടാക്കിയശേഷം മാത്രമേ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ അനുകൂല നിലപാട് സ്വീകരിക്കൂ എന്നാണ് വിമത കൗൺസിലർമാരിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
ഈ ഭിന്നത രൂക്ഷമായാൽ കാര്യങ്ങൾ കൈവിട്ടു പോകും.
17 അംഗ ടീമിൻ്റെ നഗരഭരണമെന്ന സ്വപ്നം ഇരുളടയുകയും ചെയ്യും .
ഈ തമ്മിലടി നിലവിൽ ഗ്യാലറിയിലിരുന്ന് കളി കാണുന്ന യു. ഡി . എഫിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വക നൽകുന്നുമുണ്ട് .
70 12 23 03 34



.jpg)


0 Comments