സി.വൈ.എം.എല്‍. പാലായുടെ ശക്തി : പാലാ മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍

 

കലാസാംസ്‌കാരിക കാരുണ്യസംഘടനയായ സി.വൈ.എം.എല്‍., പാലായുടെ ശക്തിയാണെന്നും 79 വര്‍ഷം എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് എല്ലാ മേഖലയിലും പ്രവര്‍ത്തനമികവ് പ്രകടിപ്പിക്കുന്ന സി.വൈ.എം.എല്‍. മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും പാലാ മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പ്രസ്താവിച്ചു. 


സ്‌കൂള്‍ കലോത്സവം, 2000ല്‍ പരം സാധുക്കള്‍ക്ക് സൗജന്യവസ്ത്രവിതരണം, തെയ്യാമ്മ വൈദ്യ ചികിത്സാക്യാമ്പ്, ടൂവീലര്‍ ഫാന്‍സിഡ്രസ്, നാടകമേള, സ്വാതന്ത്ര്യദിനാഘോഷങ്ങള്‍, ഓണാഘോഷങ്ങള്‍ എന്നിവയിലെ സംഘടനാശേഷി എടുത്തുപറയേണ്ടതാണ്. 


കുരിശുപള്ളി ജംഗ്ഷനില്‍ കാരമുള്ളില്‍ ബില്‍ഡിംഗില്‍ പുതിയ ഓഫീസും ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. യോഗത്തില്‍ പ്രസിഡന്റ് സതീഷ് മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു.


 സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, ഷിബു കാരമുള്ളില്‍, ജോയി കളരിയ്ക്കല്‍, തോമസ് വാക്കപ്പലം, ജോണി പന്തപ്ലാക്കല്‍, ജോഷി കട്ടക്കയം, ബാബു നെടുമുടി എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments