എറണാകുളത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻ ക്രമക്കേടുകള്‍



 എറണാകുളത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻ ക്രമക്കേടുകള്‍ കണ്ടെത്തി.

 നികുതിവെട്ടിപ്പ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഒരു കോടിയിലേറെ രൂപയാണ് പിഴയായി ചുമത്തിയത്. പരിശോധനയില്‍ ആകെ 72 കേസുകള്‍ രജിസ്റ്റർ ചെയ്തു


ശനിയാഴ്ച പുലർച്ചെ നാല് മണി മുതല്‍ രാവിലെ 10 മണി വരെയായിരുന്നു ബസ്സുകള്‍ കേന്ദ്രീകരിച്ച്‌ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തിയത്. 


അന്തർസംസ്ഥാന ബസ്സുകളിലെ വ്യാപകമായ നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധനയ്ക്ക് തുടക്കമിട്ടത്.


വ്യാജരേഖ ചമച്ചും നിയമങ്ങള്‍ ലംഘിച്ചുമുള്ള നികുതിവെട്ടിപ്പ്, ബസ്സുകളില്‍ അനധികൃതമായി നടത്തിയ ചരക്ക് കടത്തുകള്‍, നിയമവിരുദ്ധമായ ഹോണുകളുടെ ഉപയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാത്ത നമ്പർ പ്ലേറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments