ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെയുള്ള ബിജു മാത്യൂസിന്റെ പ്രസ്താവന ദൗർഭാഗ്യകരം; പാർട്ടിക്ക് പുറത്തു പോയതിലുള്ള നിരാശയാവാം ബിജുവിന്റെ പ്രതികരണത്തിന്റെ പിന്നിൽ: കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാട്ട്


ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെയുള്ള  ബിജു മാത്യൂസിന്റെ പ്രസ്താവന ദൗർഭാഗ്യകരം;  പാർട്ടിക്ക് പുറത്തു പോയതിലുള്ള നിരാശയാവാം ബിജുവിന്റെ പ്രതികരണത്തിന്റെ പിന്നിൽ: കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാട്ട്

കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെയുള്ള കോൺഗ്രസ് വിമത കൗൺസിലർ ബിജു മാത്യൂസിന്റെ പ്രസ്താവന അത്യന്തം ദൗർഭാഗ്യകരം എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി  പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട്.  പാർട്ടി പുറത്താക്കിയതിലുള്ള  നിരാശയാവാം ഒരുപക്ഷേ ഈ പ്രതികരണത്തിന് പിന്നിൽ എന്നും തോമസുകുട്ടി അഭിപ്രായപ്പെട്ടു.  മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാതെ പോയതും  ഭരണനഷ്ടം ഉണ്ടായതും  ഖേദകരമായ സാഹചര്യമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.


 പ്രാദേശിക വികാരം മാത്രം കണക്കിലെടുത്ത് നേതൃത്വത്തിന് പല വിഷയങ്ങളിലും തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കാത്ത സാഹചര്യങ്ങളെ ഉൾക്കൊള്ളാനുള്ള പക്വത  വിമത കൗൺസിലർമാർ കാണിക്കും എന്നായിരുന്നു തൻറെ പ്രതീക്ഷ എന്നും അദ്ദേഹം  വ്യക്തമാക്കി.  


കോട്ടയം ജില്ല അധ്യക്ഷനെ  ഇതിൻറെ പേരിൽ പഴിചാരുന്നത് അംഗീകരിക്കുവാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  വൈകാരികമായ സാഹചര്യത്തെ മാനിച്ചാണ് അതെ നാണയത്തിൽ മറുപടി പറയാൻ മുതിരാത്തതെന്നും നാളുകളിൽ ഇത്തരം പ്രസ്താവനകൾ നിന്ന് ബിജു മാത്യൂസും മറ്റ് വിമത കൗൺസിലർമാരും  ഒഴിവാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.


 കോൺഗ്രസിന്റെ കീഴിൽ ഘടകകക്ഷികളെ അണിനിരത്തി  പാലായിലെ യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ട് പോകുമെന്നും  മണ്ഡലം പ്രസിഡന്റ് അറിയിച്ചു.  കൃത്യമായ കൂടിയാലോചനകൾ നടത്തിയും പാർട്ടി, മുന്നണി ചട്ടകൂടുകളും  ബഹുമാനിച്ചു മാത്രമേ യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കുന്ന ജനപ്രതിനിധികൾ മുൻപോട്ടു പോകാവൂ എന്നും മണ്ഡലം യുഡിഎഫ് ചെയർമാൻ കൂടിയായ അദ്ദേഹം ഓർമ്മപ്പെടുത്തി.  



ഇനി ഒരു പൊട്ടിത്തെറി കൂടി നിലവിലെ സാഹചര്യത്തിൽ മുന്നണിക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നതും നേതാക്കൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments