ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദി ആഘോഷവും ബാലികാശ്രമ വാർഷികവും പയപ്പാറിൽ നടന്നു
ജാനകി ബാലികാശ്രമത്തിന്റെ രക്ഷാധികാരിയും സാമൂഹിക സേവന രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ എം.ജി. ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദി ആഘോഷവും ബാലികാശ്രമത്തിന്റെ വാർഷികാഘോഷവും പയപ്പാറിൽ സമുചിതമായി നടന്നു.
ജാനകി ബാലികാശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങ് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ധർമ്മം സേവനമാണെന്നും മാനവ സേവനമാണ് മനുഷ്യാത്മാവിന്റെ അടിസ്ഥാന ധർമ്മമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെയും അശരണരെയും ചേർത്തുപിടിച്ച് അവർക്ക് ആവശ്യമായ സഹായം നൽകുന്നതാണ് യഥാർഥ സേവനമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
വർഷങ്ങളായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജാനകിയമ്മ ടീച്ചർ നടത്തിയ മാതൃകാപരമായ സേവനപ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. വിദ്യാഭ്യാസം, ചികിത്സ, ഉപജീവനം തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി പേർക്ക് ടീച്ചർ താങ്ങായി നിന്നിട്ടുണ്ടെന്നും, സേവനവും കരുണയും മുഖമുദ്രയാക്കിയ ജീവിതമായിരുന്നു ടീച്ചറുടേതെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അഡ്വ. കെ. ആർ. ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാനകി ബാലികാശ്രമം പ്രസിഡന്റ് കെ. എ. ഗോപിനാഥ് സ്വാഗതം ആശംസിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി. ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ജാനകിയമ്മ ടീച്ചറുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുതിയ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും ചടങ്ങിൽ നടന്നു. ടീച്ചറുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുന്നതിനായി വിവിധ അനുമോദന ചടങ്ങുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
. കെ. എൻ. ആർ. നമ്പൂതിരി, ഡോ. എൻ. കെ. മഹാദേവൻ, ലിന്റൻ ജോസഫ്, അഡ്വ. നാരായണൻ നമ്പൂതിരി, . ജനാർദ്ദന കൈമൾ, സദാശിവൻ സി.ജി., അഡ്വ. എസ്. ഹരി മഞ്ഞകടമ്പിൽ,. ബി. രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
രാവിലെ വിവിധ പരിപാടികൾക്ക് ശേഷം നടന്ന സ്നേഹസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്
70 12 23 03 34




0 Comments