പറഞ്ഞു തീർന്നില്ല, ദേ, കൊല്ലപ്പള്ളിയിൽ വീണ്ടും അപകടം.....ക്രെയിൻ ഇടിച്ച് സ്ത്രീ മരിച്ച അതേ സ്ഥലത്ത് വീണ്ടും അപകടം.....2 പേർക്ക് പരിക്ക്.
ബിനു വള്ളോംപുരയിടം
പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു സമീപം വീണ്ടും വാഹനാപകടം. ഇന്ന് ( ശനി) പുലർച്ചെ 5 ന് നാഷണൽ പെർമിറ്റ് ലോറിയും എസ്.യു.വി. കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം പോയി തൊടുപുഴയ്ക്കു തിരിച്ചു വരികയായിരുന്ന കാറാണ് ലോറിയിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. മൂവാറ്റുപുഴയിൽ നിന്നും റാന്നി യിലേക്ക് പൈനാപ്പിൾ കയറ്റാൻ പോയ ലോറിയിലാണ് കാറിടിച്ചത്.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗത്തെ ടയർ ഇടിയുടെ ആഘാതത്തിൽ വിട്ടു മാറി.
ഹൈവേ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ഇടിയിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത് പരിഭ്രാന്തി പരത്തി, ഇത് പോലീസിൻ്റെ നേതൃത്വത്തിൽ സുരക്ഷിതമാക്കി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അപകടമുണ്ടായ അതേ സ്ഥലത്താണ് ഇന്നും അപകടം സംഭവിച്ചത്.
റോഡിലൂടെ നടന്നു പോയ ആലീസ് എന്ന സ്ത്രീയെ ക്രെയിൻ ഇടിച്ച് മരണമടയുകയായിരുന്നു. ഈ പ്രദേശത്ത് വാഹനപകടങ്ങൾഅപകടങ്ങൾ തുടർക്കഥയാവുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
70 12 23 03 34

.jpeg)





0 Comments