ഇടമറ്റം പൊന്മല ദേവീ ക്ഷേത്രത്തിൽ അഷ്‌ട ബന്ധ നവീകരണ കലശം
ഇടമറ്റം പൊന്മല ദേവീ ക്ഷേത്രത്തിലെ അഷ്‌ട ബന്ധ നവീകരണ കലശം ഒക്ടോബർ 27 മുതൽ നവംബർ 1 വരെ നടക്കും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
30- നാണ് ഉപദേവന്മാരുടെ പുന:പ്രതിഷ്ഠ.
27 ന് വൈകിട്ട് 6 ന് നാമജപ പ്രദക്ഷിണം, 6.30 ന് ആചാര്യവരണം, 6.45 - ന് ശുദ്ധിക്രിയകൾ, 7- ന് വാസ്‌തു ഹോമം, വാസ്‌തു കലശം, മുളയിടൽ, മുളപൂജ, അത്താഴപൂജ.
28 ന് രാവിലെ 5.30 ന് ഗണപതി ഹോമം, 7 ന് നവീകരണ പ്രായശ്ചിത്ത ഹോമവും കലശവും, വൈകിട്ട് 6 ന് നാമജപ പ്രദക്ഷിണം, 6.45 ന് മുള പൂജ, അത്താഴ പൂജ.
29 ന് രാവിലെ 5.30 ന് ഗണപതി ഹോമം, 6 ന് വിശേഷാൽ കലശാഭിഷേകങ്ങൾ, പ്രായശ്ചിത്ത ഹോമം, വൈകിട്ട് 6 ന് നാമജപ പ്രദക്ഷിണം, 6.45 ന് മുള പൂജ, അത്താഴ പൂജ.
30-ന് രാവിലെ 5.30 ന് ഗണപതി ഹോമം,6 ന് പ്രായശ്ചിത്ത ഹോമം, 7 ന് യക്ഷിയമ്മയുടെയും രക്ഷസ്സിൻ്റെയും പുന:പ്രതിഷ്ഠ, വൈകിട്ട് 6 ന് നാമജപ പ്രദക്ഷിണം, 6.45 ന് മുള പൂജ, അത്താഴ പൂജ.
31 - ന് രാവിലെ 5 -30 ന് ഗണപതി ഹോമം, 6.30 ന് പ്രധാന കലശപൂജകൾ,8 ന് മരപ്പാണി
, തത്ത്വകലശാഭിഷേകം, വൈകിട്ട് 6.30 ന് നാമജപ പ്രദക്ഷിണം, 6.45 ന് അധിവാസ ഹോമം, അധിവാസപൂജ, അത്താഴ പൂജ.
നവംബർ 1 - ന് പുലർച്ചെ 3.55 നും 5.10 നും മദ്ധ്യേ അഷ്ടബന്ധ ക്രിയയും ബ്രഹ്മകലശാഭിഷേകവും, പഞ്ചവാദ്യം, 5.15 ന് ഉച്ചപ്പൂജ, ശ്രീഭൂതബലി, പ്രസാദവിതണം, 8.30 ന് പ്രഭാതഭക്ഷണം.
70 12 23 03 34





0 Comments