പ്രമേഹരോഗികൾക്ക് ദിവസേനയുള്ള ഇൻസുലിൻ കുത്തിവെപ്പുകളും മരുന്നുകളും എത്രത്തോളം പ്രയാസകരമാണെന്ന് നമുക്കറിയാം. എന്നാൽ മരുന്നുകളോ ഇൻസുലിൻ കുത്തിവെപ്പുകളോ ഇല്ലാതെ, ശരീരത്തിലെ അമിതമായ ബ്ലഡ് ഷുഗർ നേരിട്ട് കുറയ്ക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്താലോ? സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ഇടിഎച്ച് സൂറിച്ച് സർവകലാശാലയിലെ ഗവേഷകരാണ് ഈ അത്ഭുത കണ്ടുപിടുത്തത്തിന് പിന്നിൽ.
ഒരു ചെറിയ യുഎസ്ബി ഡ്രൈവിന്റെ വലുപ്പം മാത്രമുള്ള ഒരു ഇലക്ട്രോണിക് ചിപ്പ് ചർമത്തിനടിയിൽ വെച്ചുകൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കാം എന്നാണ് ഇവർ തെളിയിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം വളരെ രസകരമാണ്! സാധാരണയായി പ്രമേഹ മരുന്നുകൾ ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം കൂട്ടാനോ അല്ലെങ്കിൽ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് വലിച്ചെടുക്കാനോ ആണ് സഹായിക്കുന്നത്.
എന്നാൽ ഈ ഇലക്ട്രോണിക് ഇംപ്ലാന്റിൽ പ്രത്യേക തരം പ്ലാറ്റിനം-ഗോൾഡ് കാറ്റലിസ്റ്റ് അടങ്ങിയിട്ടുണ്ട്. രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുമ്പോൾ, ഈ ഉപകരണം വളരെ കുറഞ്ഞ അളവിലുള്ള കറന്റ് ഉപയോഗിച്ച് അമിതമായ ഗ്ലൂക്കോസിനെ 'ഗ്ലൂക്കോണേറ്റ്' എന്ന ഘടകമാക്കി മാറ്റുന്നു. ഈ ഗ്ലൂക്കോണേറ്റ് പിന്നീട് മൂത്രത്തിലൂടെ സ്വാഭാവികമായി ശരീരത്തിന് പുറത്തേക്ക് പോകും! കൂടാതെ, ഇത് വയർലെസായി പ്രവർത്തിക്കുന്ന ഒന്നാണ്! ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഗ്ലൂക്കോസ് സെൻസറുമായി ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാം.
ഷുഗർ കൂടുന്ന സമയത്ത് ആപ്പ് വഴി ഇംപ്ലാന്റ് പ്രവർത്തിക്കും, ഷുഗർ സാധാരണ നിലയിലായാൽ താനേ ഓഫാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഷുഗർ അമിതമായി കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകുന്നില്ല. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ബ്ലഡ് ഷുഗർ കൃത്യമായി കുറഞ്ഞതോടൊപ്പം, ശരീരഭാരവും കുറയാൻ സഹായിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
മരുന്നുകളിലൂടെയല്ല, മറിച്ച് ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയിലൂടെ ഷുഗർ നേരിട്ട് നിയന്ത്രിക്കാം എന്നൊരു പുതിയ വാതിൽ തുറക്കുകയാണ് ഇതിലൂടെ- എന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ എലികളിൽ വിജയകരമായി പൂർത്തിയാക്കിയ ഈ പരീക്ഷണം, മനുഷ്യരിലെ ക്ലിനിക്കൽ ട്രയലുകളിലേക്ക് കടക്കാനിരിക്കുകയാണ്. പ്രമേഹ ചികിത്സാരംഗത്ത് ഇതൊരു വലിയ വിപ്ലവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
70 12 23 03 34





0 Comments