ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു.
സെപ്‌റ്റംബർ 27 മുതൽ 30 വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടത്തുന്ന സൗജന്യ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
കൊളസ്ട്രോൾ , രക്താദി സമ്മർദ്ദം, കിതപ്പ് , ഹൃദയ ഇടുപ്പിൽ വ്യതിയാനം, കുടുംബത്തിൽ പാരമ്പര്യമായി ഹൃദ്രോഗം എന്നിവ ഉളള 35 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് സൗജന്യ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, ഇ സി ജി , ലിപിഡ് പ്രൊഫൈൽ എന്നീ സേവനങ്ങൾ ലഭ്യമാണ് .
മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടണം.
0 Comments