മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങ്; യു.ഡി.എഫ്. വെള്ളിയാഴ്ച രാവിലെ പാലാ നഗരസഭാ കവാടത്തിൽ ധർണ്ണ നടത്തും

Yes Vartha Exclusive Follow up




തമ്പുരാൻ

പാലാ നഗരസഭാ വക മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങിൽ  നിന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ ഒഴിവാക്കിയതിലും മാണി സി. കാപ്പൻ എം. എൽ. എ യേയും, വാർഡ് കൗൺസിലർ ലിജി ബിജുവിനേയും അവഗണിക്കുന്നതായി ആരോപിച്ചും യു.ഡി.എഫ്. സമര മുഖത്തേക്ക്.

ലോയേഴ്സ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം  വെള്ളിയാഴ്ച   വൈകിട്ട് 4-നാണ്. 

 പ്രതിഷേധ സൂചകമായി അന്ന് രാവിലെ 10.30 ന് പാലാ നഗരസഭാ കവാടത്തിൽ ധർണ്ണ നടത്താൻ അൽപ്പം മുമ്പ് ചേർന്ന യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു.

 യു.ഡി. എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽക്കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത് എന്നതും ശ്രദ്ധേയം.







നഗരസഭാ കൗൺസിലിൽ ഒരു പ്രതിനിധി പോലുമില്ലാത്ത ബി.ജെ.പി. യുടെയും ജനതാദളിൻ്റേയുമൊക്കെ പ്രതിനിധികളെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കുകയും നോട്ടീസിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തപ്പോൾ മൂന്നു കൗൺസിലർമാരുള്ള ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവിനെപ്പോലും ക്ഷണിക്കുകയോ, നോട്ടീസിൽ പേര് വെയ്ക്കുകയോ ചെയ്യാത്തത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജോസഫ് ഗ്രൂപ്പ് ജില്ലാ - നിയോജക മണ്ഡലം നേതാക്കൾ ഇന്ന് രാവിലെ " യെസ് വാർത്ത " യോടു പ്രതികരിച്ചിരുന്നു. 
തുടർന്ന് അൽപ്പം മുമ്പ് യു.ഡി. എഫ്. നേതാക്കൾ യോഗം ചേർന്ന് തീരുമാനം എടുക്കുകയായിരുന്നു. നാളെ പത്ര സമ്മേളനം നടത്തി പ്രതിഷേധ ധർണ്ണാ തീരുമാനം പരസ്യമാക്കാനിരിക്കുകയാണ് യു.ഡി. എഫ്. നേതൃത്വം.

Post a Comment

0 Comments