യെസ് വാർത്താ ക്രൈം ബ്യൂറോ
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാര്‍കുടി കുന്നത്ത് അഖിൽ ബിനു (21) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം അയർക്കുന്നം ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന നെല്ലമ്പുഴ ഫിനാൻസ് എന്ന സ്ഥാപനത്തിൽ വന്ന് സ്വർണ്ണം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 80000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് കടയുടമ പരിശോധിച്ചതില്‍നിന്നും ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
0 Comments