എന്നെയൊക്കെ നോക്കാനാരുണ്ട്.... വയോധികനായ മാത്യു ; ഞാനുണ്ടെന്ന് മരിയ സദൻ സന്തോഷ്; മാത്യുവിനായി മരിയ സദൻ്റെ വാതിൽ തുറന്നു






സുനിൽ പാലാ

"എന്നെയൊക്കെ നോക്കുവാൻ ആരാണുള്ളത്...?" 
എന്ന ചോദ്യം കേട്ടാണ്  പാലാ മരിയസദൻ സന്തോഷും നിഖിലും മാത്യു ചേട്ടനെ കാണുവാൻ കരൂർ പഞ്ചായത്തിൻ്റെ നെല്ലിയാനിക്കടുത്തുള്ള  വെയിറ്റിംഗ് ഷെഡിൽ എത്തിയത്. 

കീറിപ്പറിഞ്ഞ കുറേ ചാക്കുകൾ മറയാക്കി മഴയും വെയിലും ഏറ്റ് ഒരു വർഷത്തോളമായി വെയിറ്റിംഗ് ഷെഡ്ഡിൽ  കഴിയുന്ന ഈ വയോധികൻ കരൂർ പഞ്ചായത്ത് പരിസരപ്രദേശങ്ങളിൽ കൂലിപ്പണി ചെയ്തിരുന്ന വ്യക്തിയാണ്. 

പ്രായം ശരീരത്തെ ദുർബലമാക്കിയതോടെ കൂലിപ്പണിക്ക് പോകാൻ സാധിക്കാതെയായി.





വഴിയരികിലെ വെയിറ്റിംഗ് ഷെഡ്ഡ് ചാക്കുകൾ കൊണ്ട് മറച്ച് വീടാക്കിയായിരുന്നൂ 75-കാരനായ  മാത്യുവിൻ്റെ താമസം.   

കാഞ്ഞിരപ്പള്ളി സ്വദേശിയായ മാത്യു വെയിറ്റിംഗ് ഷെഡ്ഡിലെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന വിവരം കഴിഞ്ഞ ദിവസം "ദൃശ്യാ  ചാനൽ "   വാർത്തയാക്കിയിരുന്നു.


ഇതേ തുടർന്ന്  മരിയസദനം ഡയറക്ടർ സന്തോഷ് ഇദ്ദേഹത്തെ മരിയ സദനിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാൻ തീരുമാനിക്കുകയായിരുന്നു. 
ഇന്നലെ വൈകിട്ട് മാത്യുവിനെ മരിയാ സദനിൽ എത്തിച്ചു.

Post a Comment

0 Comments