10 ദിവസത്തിനുള്ളിൽ "യെസ് വാർത്തയ്ക്ക്" അറുപതിനായിരത്തോളം വായനക്കാർ "യെസ് വാർത്ത "യുടെ വിജയം വായനക്കാരുടെ പിന്തുണ മാത്രം



കേവലം 10 ദിവസം മുമ്പ് ആരംഭിച്ച "യെസ് വാർത്ത " ഓൺലൈനിന്  അറുപതിനായിരത്തോളം വായനക്കാർ !!! 

നിലവിൽ ഈ മേഖലയിലെ ലക്ഷക്കണക്കിന് വായനക്കാരുള്ള  ഈടുറ്റ ഓൺ ലൈൻ മാധ്യമങ്ങളുടെ പോലും ശൈശവാവസ്ഥയിൽ നാലക്കം കടന്ന വായനക്കാർ ഇല്ലായിരുന്നു എന്ന തിരിച്ചറിയുമ്പോൾ ഇത്രവേഗം "യെസ് വാർത്തയ്ക്ക് "പ്രിയ  വായനക്കാർ നൽകിയ / നൽകുന്ന പിന്തുണയ്ക്ക് എത്ര മാത്രം നന്ദി പറഞ്ഞാലും അധികമാവില്ല.

ഞങ്ങൾക്ക് സത്യത്തിൻ്റെ പക്ഷം മാത്രമേയുള്ളൂ.
വ്യക്തിഹത്യയും തേജോ വധവും ഊഹാപോഹങ്ങളുടെ പ്രചരണവും ഒരിക്കലും "യെസ് വാർത്ത "യിലുണ്ടാവില്ല എന്നത് വായനക്കാർക്കുള്ള ഞങ്ങളുടെ എക്കാലത്തേയും  ഉറപ്പാണ്.

നിങ്ങൾ അറിയാനാഗ്രഹിക്കുന്ന, അറിയേണ്ടുന്ന  വിവരങ്ങൾ വളച്ചൊടിക്കാതെ യഥാ സമയം നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

ഞങ്ങൾക്ക് ഇനിയുമേറെ മുന്നേറാൻ പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണ ഉണ്ടായേ തീരൂ. 

നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിൻ്റെയും വിശ്വാസത്തിൻ്റേയും  അടിത്തറയിൽ നിന്നാണ് ഞങ്ങളുടെ വളർച്ച.



തുടക്കത്തിലേ ഞങ്ങൾക്കുണ്ടായ  ഈ മുന്നേറ്റത്തിന്  ഒരിക്കൽക്കൂടി പ്രിയ വായനക്കാരോട് നന്ദി. 

മൂന്നു പതിറ്റാണ്ടായി വാർത്താ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ്റെ സർവ്വാത്മനായുള്ള  പിന്തുണയോടെയാണ് ഞങ്ങളുടെ കുതിപ്പ്🙏🙏🙏 

സ്നേഹപൂർവ്വം 

ബെന്നി ജോസഫ്
മാനേജിംഗ് ഡയറക്ടർ
യെസ് വാർത്ത.


വാർത്തകൾക്കും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടേണ്ട നമ്പർ
70 12 23 03 34 ( വാട്സപ്പ് )



Post a Comment

0 Comments