മയക്കുമരുന്ന് മാഫിയയ്ക്ക് സാമ്പത്തിക സഹായം ചെയ്തയാൾ അറസ്റ്റിൽ.


യെസ് വാർത്താ ക്രൈം ബ്യൂറോ

 
 
 

 
മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്ന ആൾ പോലീസിന്റെ പിടിയിലായി.

ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ  മിഥുൻ സി. ബാബു (28) എന്നയാളെയാണ്  തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒമ്പതാം തീയതി  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ  തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു. 
 
 

 
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും,കൂടാതെ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ നിന്നും ഇവർക്ക് മയക്കുമരുന്ന്  വാങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായം ചെയ്തു കൊടുത്തിരുന്നത്  മിഥുൻ ആണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹജരാക്കി.




 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments