യെസ് വാർത്ത ക്രൈം ബ്യൂറോ
അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ കയറി ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുടമാളൂർ ഇടാട്ടു താഴെ ആന്റണി മഹേന്ദ്രനെ (46)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതിയും അയൽവാസിയായ യുവതിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടര്ച്ചയെന്നോണമാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി അപമര്യാദയായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രതിക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട് .
0 Comments