യെസ് വാർത്ത ക്രൈം ബ്യൂറോ
പ്രായപൂർത്തിയാകാത്ത അന്യസംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ നദിയ ജില്ലയിൽ ബല്ലാവാര ഗ്രാമത്തില്‍ രഞ്ജിത് രജോയാര്‍ (28) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് അതിജീവിതയും അതിജീവതയുടെ ഇളയ സഹോദരങ്ങളും തനിച്ചുണ്ടായിരുന്ന നേരം നോക്കി വീട്ടിൽ വരികയും അതിജീവിതയുടെ എട്ട് വയസ്സുള്ള സഹോദരനെ,ജൂസ് വാങ്ങിക്കുവാന്‍ കടയിൽ പറഞ്ഞയക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ മുറിയിൽ അതിക്രമിച്ചു കയറി അതിജീവതയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും , അതിജീവിത ബഹളം വച്ചതിനെത്തുടര്‍ന്ന് പ്രതി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിജീവിതയുടെ രണ്ടു വയസ്സുള്ള ഇളയ സഹോദരന്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെയെല്ലാം കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയെ പിന്നീട് പലതവണ പീഡിപ്പിക്കുകയും, അതിജീവിത ഗർഭിണിയാകുകയുമായിരുന്നു. അതിജീവിത കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതിനെ തുടർന്ന് മാതാവിനോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു .
തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പ്രതി നാടുവിട്ടതായി മനസ്സിലാക്കുകയും ചെയ്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാളെ വെസ്റ്റ് ബംഗാളിൽ നിന്നും പിടികൂടുകയുമായിരുന്നു.
0 Comments