കുപ്രസിദ്ധ ഗുണ്ട ഔട്ട് ബിനീഷിനെ കോട്ടയം ജില്ലയിൽ നിന്നും ഔട്ടാക്കി


യെസ് വാർത്താ ക്രൈം ബ്യൂറോ


 

 
 
 
കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകശ്രമം, സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കുറിച്ചി, സചിവോത്തമപുരം എണ്ണയ്ക്കാച്ചിറ  ഭാഗത്ത്  പാറശ്ശേരി   ഔട്ട്  ബിനീഷ് എന്നറിയപ്പെടുന്ന ബിനീഷ് (35) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത് .

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ കുറിച്ചി, എണ്ണയ്ക്കാച്ചിറ, ചേലാറ, സ്വാമികവല  എന്നിവിടങ്ങളിൽ  വധശ്രമം , സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്ക് മാനഹാനിയുണ്ടാക്കുകയും ആക്രമിയ്ക്കുകയും ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയാണ്. 
 
 



ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ  നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.





 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments