യെസ് വാർത്താ ബ്രേക്കിംഗ് ന്യൂസ് ......
സുനിൽ പാലാ
പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തിന് ഊഴം കാത്തിരുന്ന സി.പി. എം. കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് ആ സ്ഥാനം ലഭിക്കില്ല.
പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തിന് ഊഴം കാത്തിരുന്ന സി.പി. എം. കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് ആ സ്ഥാനം ലഭിക്കില്ല.
തങ്ങളുടെ ഭരണത്തിലുള്ള ഏക മുനിസിപ്പാലിറ്റിയുടെ ഭരണം ഉടൻ വിട്ടുതരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പാർട്ടി ചെയർമാൻ ജോസ്. കെ. മാണി സി.പി. എം-ൻ്റെ ഉന്നത നേതാക്കളെ നേരിട്ട് അറിയിച്ചതായാണ് സൂചന.
എൽ. ഡി.എഫിലെ മുൻധാരണ അനുസരിച്ച് ആദ്യത്തെ 2 വർഷം മാണി ഗ്രൂപ്പിനായിരുന്നു ചെയർമാൻ സ്ഥാനം.
ഡിസംബറിലാണ് ഈ കാലാവധി തീരുന്നത്.
ധാരണ അനുസരിച്ച് സി.പി. എം. കൗൺസിലറാണ് ചെയർമാൻ ആകേണ്ടിയിരുന്നത്. ആ സ്ഥാനത്തേയ്ക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ പേരായിരുന്നു ഉയർന്നു വന്നതും.
എന്നാൽ അഡ്വ. ബിനുവിനു ചെയർമാൻ സ്ഥാനം കൊടുക്കാതിരിക്കാൻ കുറേ നാളുകളായി ചിലർ നിരന്തരം തന്ത്രങ്ങൾ മെനയുന്നുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. അവരുടെ നീക്കങ്ങളാണിപ്പോൾ ജോസ്. കെ. മാണിയിലൂടെ വിജയം കണ്ടത്.
ഇതേ സമയം ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താൻ മാണി വിഭാഗമോ, അഡ്വ. ബിനു പുളിക്കക്കണ്ട മോ തയ്യാറാകുന്നില്ല.
എന്നാൽ നാലാം വർഷ മോ, അവസാനത്തെ ഒരു വർഷമോ ചെയർമാൻ സ്ഥാനം സി.പി. എം ന് കൈമാറാൻ തങ്ങൾ തയ്യാറാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ജോസ്. കെ. മാണി വിഭാഗത്തിലെ ഒരു ഉന്നത നേതാവ് "യെസ് വാർത്ത''യോടു പറഞ്ഞു.
പാലാ നഗരസഭയിലെ ഇടത് ഐക്യത്തിൽ രൂക്ഷമായ വിള്ളലും അഭിപ്രായ ഭിന്നതയും ഉണ്ടാക്കിയേക്കാവുന്ന നീക്കമാണിപ്പോൾ കേരളാ കോൺഗ്രസ്സ് വിഭാഗത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ ഇതേച്ചൊല്ലി വിഷയങ്ങളുമുണ്ടായേക്കാം.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34



0 Comments