അനിൽ കുറിച്ചിത്താനം
(സ്റ്റാർ വിഷൻ ചാനൽ )
ആയിരം ഇതളുള്ള താമര സഹസ്രദളപത്മം കേരളത്തിലും അപൂർവ്വ കാഴ്ച ഒരുക്കുന്നു ... പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന സഹസ്രദള പത്മം ഇപ്പോൾ മലയാള നാട്ടിലും പൂവിടുകയാണ്.
ഉഴവൂർ പെരുന്താനം കുന്നത്ത് വയലിൽ സഞ്ജയ് കുമാറിൻ്റെ വീടിൻ്റെ ടെറസിൽ ഒരുക്കിയിരിക്കുന്ന വലിയ പ്ലാസ്റ്റിക്ക് പാത്രത്തിൽ ആണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. നയനാനന്ദകരമായ ഈ അപൂർവ്വ കാഴ്ചയ്ക്കായി അയൽവാസികളെല്ലാം എത്തി.
പെരുന്താനം കുന്നത്ത് വയലിൽ സഞ്ജയ് കുമാറും ഭാര്യ ആശാ ദേവിയും ചേർന്ന് നട്ടു പരിപാലിച്ച താമരയാണിപ്പോൾ വിടർന്നിട്ടുള്ളത്.
രണ്ട് വർഷം മുമ്പ് ആലപ്പുഴയിലെ ഒരു നേഴ്സറിയിൽ നിന്നുമാണ് ഇവർ വിത്ത് മേടിച്ചത്. ദേവീ -ദേവൻ മാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേശിപ്പിക്കുന്ന ഈ താമര കേരളത്തിൻ്റെ കാലാവസ്ഥയിൽ അപൂർവ്വമായി മാത്രമേ വിടരാറുള്ളൂ.




0 Comments