തിരസ്‌കരിക്കപ്പെട്ടവരെ സമൂഹത്തിലേക്ക് കൈപിടിച്ച് നടത്തുന്ന മരിയസദന്റെ പ്രവര്‍ത്തനം ദൈവീകപദ്ധതി - ഡോ. എന്‍. ജയരാജ്






സ്വന്തം ലേഖകൻ

സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരേയും തിരസ്‌കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുന്ന വലിയ ദൈവനിയോഗമാണ് പാലാ മരിയസദനും അതിന്റെ നേതൃസ്ഥാനീയനായ സന്തോഷ് ജോസഫിനും കൈവന്നിട്ടുള്ളതെന്ന് ഗവ. ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ് പറഞ്ഞു. ഈശ്വരന്റെ പ്രത്യേക അനുഗ്രഹമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കര്‍മ്മമാണിത്. ഒരുപാട് പരിമിതികളെ മറികടന്നുകൊണ്ട് മനുഷ്യനന്‍മയുടെ പ്രകാശം പരത്തുകയാണ് മരിയസദനെന്നും അദ്ദേഹം തുടര്‍ന്നു. 

പാലാ മരിയസദനത്തിന്റെ പുതിയ പദ്ധതിയായ ''വീട്ടിലേക്ക് മടക്കം'' എന്ന പദ്ധതിയില്‍പെടുത്തി പൂവത്തോടില്‍ ആരംഭിച്ച ഏഴാമത്തെ വീടായ ഡെകോമയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകമാനസികാരോഗ്യദിനമായിരുന്ന ഇന്നലെതന്നെ ഈ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമായ കാര്യമാണെന്നും ഡോ. എന്‍. ജയരാജ് പറഞ്ഞു. 





മാനസിക രോഗം ഭേദമായവരെ സമൂഹത്തിലെ മറ്റ് വിവിധ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് വീട്ടിലേക്ക് മടക്കം എന്ന് സന്തോഷ് മരിയസദന്‍ പറഞ്ഞു. നിലവില്‍ മൂന്ന് വീടുകള്‍ മരിയസദനം നേരിട്ടും മൂന്ന് വീടുകള്‍ മറ്റ് പങ്കാളികളുടെ സഹായത്തോടെയും പൂര്‍ത്തിയാക്കായാണ് പൂവത്തോടില്‍ ഏഴാമത്തെ വീട്ടിലേക്ക് മരിയസദനം എത്തിയത്. 










മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതെ നാളുകളായി മരിയസദനില്‍ കഴിയുന്നവരെ വിവിധ വീടുകളിലേക്ക് മാറ്റി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് വീട്ടിലേക്കുള്ള മടക്കം. 







തിടനാട് പഞ്ചായത്ത് മെമ്പര്‍ സ്‌കറിയായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ്, ഡോ. വി.കെ. രാധാകൃഷ്ണന്‍, സാഹിത്യകാരി സിജിത അനില്‍, പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കല്‍, മിനി സന്തോഷ്, മരിയസദനം ഹോം എഗ്‌യിന്‍ പ്രോജക്ട് മാനേജര്‍ അലീന സന്തോഷ്, മാത്യു സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് മരിയസദനം ആമുഖപ്രസംഗം നടത്തി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments