പാലാ ഗവ. ആയൂര്‍വ്വേദാശുപത്രയില്‍ മെഡിക്കല്‍ ക്യാമ്പ് വന്‍വിജയം, 350 ഓളം പേര്‍ ചികിത്സ തേടി





പാലാ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ഇന്ന് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 350 ഓളം രോഗികള്‍ ചികിത്സ തേടിയെത്തി. ഏഴാം ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
 
പാല ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പാല നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരി സ്വാഗതം പറഞ്ഞു. 
 
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനി, ജോസ് ജെ ചീരാന്‍കുഴി, മായ പ്രദീപ്, മായ രാഹുല്‍, ലിസി കുട്ടി മാത്യു, ആനി ബിജോയ്,  എച്ച്. എം. സി. അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 


പാലാ റീജിയണല്‍ എപ്പിഡെമിക് സെല്ലിലെ ഡോക്ടര്‍മാരായ ഡോ. അനീഷ് ശര്‍മ, ഡോ.  ബിന്ദു എം,  ഡോ. ബിനോജ് കെ. ജോസ്, ഡോ. അമേഷ്, ഡോ. കാശ്മീര, ഡോ. അനുവിശ്വം, ഡോ. അഞ്ജലി, ഡോ. ചിന്നു രാമചന്ദ്രന്‍  എന്നിവര്‍ മെഡിക്കല്‍ ക്യാമ്പനു നേതൃത്വം നല്‍കി.  
 
 

 
ഡോ. വിഷ്ണു മോഹന്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു.  ഇതിനോടൊപ്പം വിപുലമായ ഔഷധസസ്യ പ്രദര്‍ശനവും ഔഷധ ആഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ 350 ഓളം പേര്‍ പങ്കെടുത്തു.




 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments