സ്വന്തം ലേഖകന്‍
ചെമ്പിട്ടമ്പലമെന്നപേരില്‍ പുണ്യപ്രസിദ്ധമായ ചെത്തിമറ്റം തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ ശാസ്താവിനായുള്ള ശ്രീകോവിലിന്റെ തറക്കല്ലിടീല്‍ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികളായ ഡോ. പി.ജി. സതീഷ്ബാബു, കെ.സി. നിര്‍മ്മല്‍കുമാര്‍, ലതാ ഗോപിനാഥ്, അശോകന്‍ മൂന്നാനി, സുനില്‍ കിഴപാറയില്‍, മാതൃസമിതി പ്രസിഡന്റ് രമണി ഗോപി, സെക്രട്ടറി പത്മാ ബാബു എന്നിവര്‍ അറിയിച്ചു.
28 ന് രാവിലെ 9.10 നും 10.00 നും മദ്ധ്യേയുള്ള മുഹൂര്‍ത്തതില്‍ ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠരര് രാജീവര് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ഡോ. സതീഷ്ബാബു പണികഴിപ്പിച്ച് സംഭാവനയായി നല്‍കുന്ന പഞ്ചലോഹത്തില്‍ തീര്‍ത്ത അങ്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ഏറ്റുവാങ്ങും.
ഇതോടൊപ്പം ലതാ ഗോപിനാഥന്‍ നായര്‍ സംഭാവന ചെയ്യുന്ന രജതനിര്‍മ്മിതമായ ചന്ദ്രക്കലയുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍ നിര്‍വ്വഹിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
ക്ഷേത്രം
തന്ത്രി കണ്ഠരര് രാജിവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.
അനന്തഗോപന്‍, മെമ്പര്‍ പി.എം. തങ്കപ്പന്‍ എന്നിവരെ രാവിലെ 8.30 ന്
ക്ഷേത്രകവാടത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍
താലപ്പൊലിയോടെ വിശിഷ്ടാതിഥികളെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34



0 Comments