വഴിവക്കിൽ കരിക്കു വിറ്റ 10 വയസ്സുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു... തടയാനെത്തിയ അമ്മയ്ക്ക് നേരെ കയ്യേറ്റ ശ്രമവും... സംഭവം ഇന്ന് ഉച്ചതിരിഞ്ഞ് പാലാ - ഉഴവൂർ റോഡിൽ പേണ്ടാനം വയലിൽ...... പോണാട് സ്വദേശിയായ മധ്യവയസ്ക്കനാണ് അക്രമി എന്ന് ദൃക്സാക്ഷികൾ .... ഇയാൾ മദ്യലഹരിയിലായിരുന്നൂവെന്നും നാട്ടുകാർ....
സ്വന്തം ലേഖകൻ
നാടോടി വിഭാഗത്തിലെ 10 വയസുകാരിക്കും അമ്മക്കുമെതിരെ മദ്യപൻ്റെ അതിക്രമം. പാലാ- ഉഴവൂർ റോഡിൽ പേണ്ടാനംവയലിലാണ് സംഭവം.
റോഡരുകിൽ കരിക്ക് വില്പന നടത്തുകയായിരുന്നു ബീഹാറി സ്വദേശിനികളായ 10 വയസുകാരിയും മാതാവും.
ഇന്ന് 2.30 ഓടെ ഇവിടെ കാറിലെത്തിയ മധ്യവയസ്കൻ കരിക്ക് ആവശ്യപ്പെടുകയും മാതാവ് കരിക്ക് വെട്ടി തയ്യാറാക്കുന്നതിനിടയ്ക്ക് പെൺകുട്ടിയെ കെട്ടിപ്പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതു കണ്ട് പെൺകുട്ടിയുടെ മാതാവ് ദേഷ്യപ്പെട്ടതോടെ ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നുവെത്രേ.
സ്ത്രീകൾക്കെതിരെ കയ്യേറ്റത്തിന് ശ്രമം നടന്നതോടെ പ്രദേശവാസികൾ ബഹളം കേട്ട് ഓടിയെത്തുകയായിരുന്നു. സമീപത്ത് താമസിക്കുന്ന യുവതികൾ ഇയാളുടെ അതിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട്. പോണാട് സ്വദേശിയായ മധ്യവയസ്ക്കനാണ് അക്രമി എന്ന് ദൃക്സാക്ഷികൾ പറയുന്നു.
യുവതികൾ അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി.
ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർ അക്രമിയുടെ വാഹനത്തിൻ്റെ താക്കോൽ ഊരിയെടുത്തെങ്കിലും മദ്യലഹരിയിൽ സംഭവിച്ചാണെന്ന് പറഞ്ഞ് കാലു പിടിച്ചതോടെ വാഹനം തിരികെ നൽകി. എന്നാൽ താക്കോൽ കിട്ടിയതോടെ വാഹനത്തിൽ കയറി സ്റ്റാർട്ടാക്കിയ ശേഷം വീണ്ടും നാട്ടുകാരെ നിർത്താതെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
എന്നാൽ 10 വയസുകാരിക്കെതിരെ ഉണ്ടായ അതിക്രമത്തിൽ അതിന് അനുസരിച്ചുള്ള വകുപ്പിൽ കേസെടുക്കണമെന്നാണ് അതിക്രമത്തിനിരയായ സ്ത്രീകളുടെയും നാട്ടുകാരുടെയും ആവശ്യം.



0 Comments