പാമ്പുകടിയേറ്റ വയോധികന് രക്ഷകരായി അഗ്നി ശമന സേന



പാമ്പുകടിയേറ്റ് അവശനിലയിലായിരുന്ന വയോധികനെ തൊടുപുഴ അഗ്നി ശമന സേന ആശുപത്രിയിലെത്തിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം ചന്ദ്രോദയം വീട്ടില്‍ രാമചന്ദ്രനെയാണ് (74) പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് വയോധികനെ പാമ്പ് കടിച്ചത്. വിവരം വയോധികന്‍ വീട്ടിലെത്തി ഭാര്യയെ അറിയിച്ചു. ഇതിനിടെ വൃദ്ധന് തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികളാണ് വിവരം തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചത്. 

അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ആംബുലന്‍സുമായി എത്തി വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന് ആന്റിവെനം നല്‍കി ചികിത്സ തുടരുകയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments