പുലിയന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് മാര്‍ച്ച് 2 ന് കൊടിയേറും


പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 2 ന് കൊടിയേറും. മാര്‍ച്ച് 9-നാണ് ആറാട്ട്.

മാര്‍ച്ച് 2 ന് വൈകിട്ട് അഞ്ച് മുതല്‍ ഭജന, 5.45 മുതല്‍ ഇരട്ടത്തായമ്പക, രാത്രി എട്ടിന് തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി മനയത്താറ്റ് ഇല്ലം, മേല്‍ശാന്തി എം. വി വിഷ്ണു നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് ആചാരവെടി, 8.30 മുതല്‍ ഭക്തിഗാനമേള.9 ന് കാണിക്ക മണ്ഡപത്തില്‍ ദിക്ക് കൊടി.

മാര്‍ച്ച് 3ന് രാവിലെ 8.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്. പത്ത് മുതല്‍ ഉത്സവബലി, പത്ത് മുതല്‍ നാരായണീയ പാരായണം, 10. 45 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 11.30 മുതല്‍ അക്ഷര ശ്ലോക സദസ്സ്,12.30 മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് മൂന്നു മുതല്‍ ഇറക്കിപൂജ, 5.30 -ന് തിരുവാതിരകളി,6.15-ന് ചാക്യാര്‍കൂത്ത്,7.30-ന് ഭരതനാട്യം, രാത്രി എട്ടിന് മേജര്‍ സെറ്റ് കഥകളി ദക്ഷയാഗം,8.30-ന് കൊടിക്കീഴില്‍ വിളക്ക്.

മാര്‍ച്ച് 4 ന് രാവിലെ 7.30-ന് പുരാണ പാരായണം 8.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ് 10 മുതല്‍ ഉത്സവബലി 10.30 മുതല്‍ നാരായണീയ പാരായണം 12.30 മുതല്‍ ഉത്സവബലി ദര്‍ശനം വൈകീട്ട് ആറ് മുതല്‍ സംഗീതക്കച്ചേരി, എട്ടിന് നൃത്തസന്ധ്യ ,8:30-ന് വിളക്കിനെഴുന്നള്ളിപ്പ്.

നാലാം ഉത്സവം ചൊവ്വാഴ്ച രാവിലെ 7. 30 മുതല്‍ പുരാണ പാരായണം, 8.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്,പത്ത് മുതല്‍ ഉത്സവബലി, 10.30-ന് തിരുവാതിര, 12. 30-ന് ഉത്സവബലി ദര്‍ശനം,വൈകിട്ട് 5. 30 ന് നൃത്തം 6 ന് തിരുവാതിര,6.45-ന് നൃത്താഞ്ജലി,8.30-ന് വിളക്കിനെഴുന്നള്ളിപ്പ്.

അഞ്ചാം ഉത്സവ ദിനം രാവിലെ 8.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, പത്ത് മുതല്‍ ഉത്സവബലി,11.30-ന് ഓട്ടന്‍തുള്ളല്‍,12.30-ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 6 മുതല്‍ ഭക്തി സംഗീതസന്ധ്യ,എട്ട് മുതല്‍ ഭരതനാട്യ രംഗപ്രവേശം,8.30  മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 

 



ആറാം ഉത്സവം വ്യാഴാഴ്ച രാവിലെ 8. 30-ന് ശ്രീബലി എഴുന്നള്ളിപ്പ്, പത്ത് മുതല്‍ ഉത്സവബലി,10.30 മുതല്‍ സംഗീത സദസ്സ്,12.30 മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് ആറു മുതല്‍  മുത്തോലിക്കവല കാണിക്ക മണ്ഡപം, ശ്രീരാമകൃഷ്ണാശ്രമം കവല  അരുണാപുരം എന്നിവിടങ്ങളിലേക്ക് സമൂഹപ്പറ എഴുന്നളിപ്പ്, മുത്തോലിക്കവലയില്‍ വൈകിട്ട് ആറ് മുതല്‍ ഗാനമേള, തുടര്‍ന്ന് ആനയൂട്ട്, അരുണാപുരം ശ്രീകൃഷ്ണാശ്രമം കവലയില്‍ ഗാനമേള, കോമഡി ഷോ. 6 ന് കോല്‍കളി, 6.45 മുതല്‍ ഭരതനാട്യം, 8 മുതല്‍  ഭക്തിഗാനാഞ്ജലി,9.30 മുതല്‍ വലിയവിളക്ക്.

ഏഴാം ഉത്സവ ദിനം വെള്ളിയാഴ്ച ശിവരാത്രി ദിനത്തില്‍ രാവിലെ 8.30 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, രാവിലെ 9 മുതല്‍ കാവടി ഘോഷയാത്ര, 11 മുതല്‍ മഹാപ്രസാദ ഊട്ട്,12.30-ന് കാവടി അഭിഷേകം, ഒന്ന് മുതല്‍ കുറത്തിയാട്ടം, മൂന്ന് മുതല്‍ ഓട്ടന്‍തുള്ളല്‍, വൈകിട്ട് അഞ്ച് മുതല്‍ കാഴ്ചശ്രീബലി, വേല സേവ, പഞ്ചവാദ്യം. രാത്രി 9.30 മുതല്‍ നൃത്തനാടകം ശ്യാമമാധവം, 12 മുതല്‍ ശിവരാത്രി പൂജ, ഒന്ന് മുതല്‍ അഞ്ച് വരെ പള്ളിവേട്ട എഴുന്നള്ളിപ്പ്,

ആറാട്ട് ദിവസമായ മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 7 മുതല്‍ ഊരുവലം എഴുന്നള്ളത്ത് കാണിയക്കാട് കൊട്ടാരത്തിലേക്ക്, താമരക്കുളം, വള്ളിച്ചിറ, വഴിയുള്ള എഴുന്നള്ളത്ത് ഊരാശാല പൂതക്കുന്ന്,ആശ്രമം കവല വഴി തിരിച്ചെത്തുന്നു. വൈകിട്ട് അഞ്ചിന് കൊടിയിറക്ക്, ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, ആറാട്ട് പുറപ്പാട് മേളം,6.30 മുതല്‍ നാദസ്വരക്കച്ചേരി, 8.30 മുതല്‍ സംഗീത സദസ്സ്,11 മുതല്‍ ആറാട്ട് എതിരേല്‍പ്പ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments