മീനച്ചിൽ പഞ്ചായത്തിലെ ലൈഫ് വീടുകളുടെ താക്കോൽദാനം ശനിയാഴ്ച.... പൂർത്തീകരിച്ചത് 45വീടുകൾ.... പഞ്ചായത്തിന് ഇത് ധന്യ നിമിഷമെന്ന് പ്രസിഡൻ്റ് സാജോ പൂവത്താനി




മീനച്ചിൽ പഞ്ചായത്തിലെ ലൈഫ് വീടുകളുടെ താക്കോൽദാനം ശനിയാഴ്ച.... പൂർത്തീകരിച്ചത് 45വീടുകൾ.... പഞ്ചായത്തിന് ഇത് ധന്യ നിമിഷമെന്ന് പ്രസിഡൻ്റ് സാജോ പൂവത്താനി

സ്വന്തം ലേഖകൻ

മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച 45 വീടുകളുടെ താക്കോൽ ദാനം ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് തോമസ് ചാഴികാടൻ എം.പി നിർവ്വഹിക്കും.

 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിക്കും.  
പഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷത്തെ വയോജനങ്ങൾക്കുള്ള ഹിയറിംഗ് എയ്ഡിൻ്റെ വിതരണവും എം.പി നിർവ്വഹിക്കും.

യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാർ, ജില്ല ലൈഫ് മിഷൻ കോർഡിനേറ്റർ ഷെറഫ് പി. ഹംസ, വിഇഒ മാരായ സുഷ ഹരി, സതീഷ് കെ.കെ, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു ട്രീസ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത  ഹരിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments